കനത്തമഴ; ജവാന്‍ ഒഴുക്കില്‍പ്പെട്ടതായി സംശയം

Web Desk
Posted on September 29, 2019, 5:37 pm

ജമ്മു: ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സുരക്ഷാ സേനയിലെ സബ് ഇന്‍സ്‌പെക്ടറിനെ നദിയില്‍ ഒഴുക്കില്‍പെട്ടതായി സംശയം. ഞായറാഴ്ച വൈകുന്നേരം സബ് ഇന്‍സ്‌പെക്ടര്‍  പരിതോഷ് മൊണ്ടാല്‍(54)നെയാണ് കാണാതായത്.

അര്‍നിയ സെക്ടറിലെ ജയ്കിഷന്‍ പോസ്റ്റിന് സമീപത്തെ നദിയുടെ തീരത്ത് വെച്ചാണ് സബ് ഇന്‍സ്‌പെക്ടറിനെ കാണാതായത്. ജവാനെ കാണാതായതിനെത്തുടര്‍ന്ന് ബിഎസ്എഫ് തിരച്ചില്‍ നടത്തി.

ബിഎസ്എഫിന്റെ 36ാമത്തെ ബറ്റാലിയനിലെ സബ് ഇന്‍സ്‌പെക്ടറായ പരിതോഷ് മൊണ്ടാലിനൊപ്പം രണ്ട് കോണ്‍സ്റ്റബിള്‍മാരും ഉണ്ട്. ഇയാളെ കാണാതായപ്പോള്‍ അവര്‍ പട്രോളിങ്ങിനായി പുറപ്പെട്ടിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് സൈനികനെ കാണാതായ നദി കരകവിഞ്ഞൊഴുകുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സൈനികനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.