കനത്ത മഴ; ചെന്നൈയിലെ ജനങ്ങള്‍ ആശങ്കയില്‍

Web Desk

ചെന്നൈ

Posted on November 02, 2017, 6:09 pm

ചെന്നൈയിലെ കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ രണ്ടു പേര്‍ മരിച്ചു. പത്തു വയസ്സിനു താഴെ പ്രായമുള്ള രണ്ടു കുട്ടികളാണ് വൈദ്യുതാഘാതമേറ്റ് ഇന്നലെ മരിച്ചത്. മിന്നലേറ്റ് രണ്ടു പേര്‍ നേരത്തെ മരണപ്പെട്ടിരുന്നു. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ ചെന്നൈയിലെ നിരവധി പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാക്കി. ഇന്ന് മഴ മിതമായ നിലയില്‍ തുടരുന്നു, ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൂര്‍ണ്ണമായും മേഘവൃതമായി ഇരുണ്ട അവസ്ഥയിലാണ് ചെന്നൈയിലെ അന്തരീക്ഷം മുഴുവന്‍ കാണപ്പെടുന്നത്. ഇത് കനത്ത മഴ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നതായി കാലാവസ്ഥ നിരീക്ഷകര്‍ വിലയിരുത്തുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ കനത്ത മഴയും കാലാവസ്ഥാ വ്യതിയാനവുംമൂലം ദയനീയമായ മരണങ്ങള്‍ക്കാണ് ചെന്നൈ സാക്ഷ്യം വഹിക്കേണ്ടി വന്നത്.

 

Pic Courtesy: India Today