18 April 2024, Thursday

Related news

April 18, 2024
April 17, 2024
April 17, 2024
April 15, 2024
April 15, 2024
April 11, 2024
April 8, 2024
April 7, 2024
April 5, 2024
April 4, 2024

കനത്ത മഴ; ഡാമുകള്‍ നിറയുന്നു: സംസ്ഥാനത്ത് അതിജാഗ്രത/ LIVE UPDATE

Janayugom Webdesk
October 16, 2021 12:21 pm

സംസ്ഥാനത്ത് മ‍ഴ ശക്തമായി.  തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കുകയാണ്.  കനത്ത മ‍ഴയെത്തുടര്‍ന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, , ആലപ്പുഴ,പാലക്കാട്,മലപ്പുറം,കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.ഈ ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറേബ്യൻ സമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും രൂപമെടുത്ത ന്യൂനമർദങ്ങളാണ് മഴകനക്കാൻ ഇടയാക്കിയത്.കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്ത് പോകാൻ പാടില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാത്രി മുതല്‍ തുടങ്ങിയ മഴയില്‍ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കക്കി, ആനത്തോട് ഡാമുകളിലും പമ്പ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നു. എ.സി കനാല്‍ കരകവിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു.

പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിലും ഇടുക്കിയിലെ കുട്ടിക്കാനത്തും ഉരുൾപൊട്ടി.മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ചു. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കല്ലാർകുട്ടി, േലാവർ പെരിയാർ അണക്കെട്ടുകൾ തുറന്നു. മലങ്കര അണക്കെട്ടിൻെറ ആറ് ഷട്ടറും തുറന്ന നിലയിലാണ്. പാംബ്ല അണക്കെട്ടിന്‍റെ ഷട്ടറുകൾ ചൊവ്വാഴ്ച തുറന്നു.

പത്തനംതിട്ടയിൽ റെക്കോഡ്​ മഴ;

പത്തനംതിട്ട ജില്ലയിൽ രാവിലെ ഉണ്ടായത്​ റെക്കോഡ്​ മഴ. രാവിലെ ഏഴുമുതൽ 10 മണിവരെയുള്ള മൂന്നു മണിക്കൂറിനിടെ പെയ്​തത്​ 70 മില്ലീമീറ്റർ മഴ. പ്രളയ കാലത്തിന്​ ശേഷം ആദ്യമായാണ്​ ജില്ലയിൽ ഇത്രയും കനത്ത മഴ രേഖപ്പെടുത്തുന്നത്​. എന്നിരുന്നാലും ജില്ലയിലെ ഏറ്റവും വലിയ അണക്കെട്ടായ കക്കി ‑ആനത്തോട്​ അണ​െക്കട്ട് തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. അതിനാൽ പ്രളയ ഭീഷണിയില്ല.

മലയാലപ്പുഴയിൽ ഉരുൾപൊട്ടി നിരവധി വീടുകളിൽ വെള്ളം കയറി. പന്തളത്ത്​ കാർ തോട്ടിലേക്ക്​ മറിഞ്ഞ​ അപകടമുണ്ടായെങ്കിലും ആർക്കും പരിക്കില്ല. ജില്ലയിൽ എല്ലായിടത്തും കനത്ത മഴ തുടരുകയാണ്​. റാന്നി താലൂക്കാശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ വെള്ളം കയറിയതിനെ തുടർന്ന്​ രോഗികളെ ഒഴിപ്പിച്ചു.

ഇടുക്കിയിൽ ഉരുൾപൊട്ടൽ; അണക്കെട്ടുകൾ തുറന്നു;

ഇടുക്കിയിൽ ആശങ്ക വിതച്ച് കനത്ത മഴ തുടരുന്നു. കുമളി-കോട്ടയം റോഡിൽ കുട്ടിക്കാനത്തിന് താഴെ ഉരുൾപൊട്ടി. പുല്ലുപാറയിലാണ് ഉരുൾപൊട്ടിയത്​. മണ്ണും കല്ലും ഒഴുകി വന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

തൊടുപുഴ, ഇടുക്കി, പീരുമേട് താലൂക്കിെൻറ വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. തൊടുപുഴ, പെരിയാർ എന്നിവിടങ്ങളിൽ ജല നിരപ്പ് ഉയർന്നു. ഇടുക്കിയിൽ മഴ തുടരുന്നത് ആശങ്ക വിതക്കുന്നുണ്ട്. പല പ്രദേശങ്ങളും മണ്ണിടിച്ചിൽ ഭീതിയിലാണ്.

രാത്രികാല യാത്രാ നിരോധനം ഏർപ്പെടുത്തി;
കനത്തമഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രികാല യാത്രാ നിരോധനം ഏർപ്പെടുത്തി. ഈ മാസം 21 വരെയാണ് നിരോധനമേർപ്പെടുത്തിയത്. വിനോദ സഞ്ചാര മേഖലയിലെ കയാക്കിംഗ്, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനമേർപ്പെടുത്തി. ജനം അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.ഇടുക്കിയിൽ തൊഴിലുറപ്പ് ജോലികൾ നിർത്തിവയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ ഭീഷണിയും മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുമുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കളക്ടർ നിർദേശിച്ചു.

ഇടുക്കിയിൽ ഇന്ന് രാവിലെ തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്. കുമളി-കോട്ടയം റോഡിൽ കുട്ടിക്കാനത്തിന് താഴെ ഉരുൾപൊട്ടി. പുല്ലുപാറയിലാണ് ഉരുൾപൊട്ടിയത്. മണ്ണും കല്ലും ഒഴുകി വന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. തൊടുപുഴ, ഇടുക്കി, പീരുമേട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇടുക്കിയിൽ കൺട്രോൾ റൂമുകൾ തുറന്നു

താലൂക്ക്തല കൺട്രോൾ റൂം നമ്പറുകൾ;

പീരുമേട്- 04869 232077
ഉടുമ്പൻചോല- 04868 232050
ദേവികുളം- 04865 264231
ഇടുക്കി- 04862 235361
തൊടുപുഴ- 04862 222503

ജില്ലാതല കൺട്രോൾ റൂം നമ്പറുകൾ;

04862 233111
04862 233130
9383463036

കോട്ടയത്ത് കനത്ത മഴ;

കോട്ടയം: ജില്ലയിൽ കനത്ത മഴ. വെള്ളിയാഴ്ച രാത്രി ആരംഭിച്ച മഴ ശനിയാഴ്ചയും തുടരുന്നു. മലയോരമേഖലയിൽ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. മുണ്ടക്കയം-കുട്ടിക്കാനം റോഡിൽ പുല്ലുപാറയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളി വട്ടകപ്പാറയിൽ പിച്ചകപ്പള്ളമേട്ടിൽ അജി വീട് തകർന്നു.

മുണ്ടക്കയം കോസ്വേയടക്കം പല റോഡുകളും വെള്ളത്തിലായി. കാഞ്ഞിരപ്പള്ളി-ആനക്കല്ല് റോഡിലും വെള്ളം നിറഞ്ഞു. പൂഞ്ഞാറിൽ പല ഭാഗങ്ങളിലും തോടുകൾ കരകവിഞ്ഞൊഴുകി റോഡുകളിൽ വെള്ളം കയറി.

 

ചങ്ങനാശ്ശേരി-ആലപ്പുഴ കനാൽ നിറഞ്ഞൊഴുകിയതിനാൽ റോഡിെൻറ നിർമാണപ്രവർത്തനങ്ങൾ ബാധിച്ചു. മലയോരമേഖല ഉരുൾപ്പൊട്ടൽ ഭീഷണിയിലുമാണ്.

 

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി;

പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി.ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്.

 

ഇവിടെ ഒരാള്‍ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്. ബസില്‍ ഉണ്ടായിരുന്നവരെ പ്രദേശവാസികള്‍ ചേര്‍ന്ന് പുറത്തിറക്കി

 

തിരുവനന്തപുരത്ത് ശക്​തമായ മഴ;

തിരുവനന്തപുരത്ത് ഇടിയോടു കൂടിയ ശക്​തമായ മഴയാണ്. രാത്രി മുതൽ തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും മഴ തുടരുകയാണ്. തലസ്​ഥാന നഗരിയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴയുടെ സാഹചര്യത്തിൽ തിരുവനന്തപുരത്ത്​ ശക്തമായ ജാഗ്രത പാലിക്കണമെന്ന്​ ജില്ല കലക്​ടർ ഡോ. നവ്​ജ്യോത്​ ഖോസ പറഞ്ഞു.

കോട്ടയത്ത് രണ്ടിടത്ത് ഉരുൾപൊട്ടൽ;

മുണ്ടക്കയം: കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് ടോപ്പ്, െകാക്കയാർ പഞ്ചായത്തിലെ ഉറുമ്പിക്കര ടോപ്പ് എന്നിവിടങ്ങളിൽ ഉൾെപാട്ടി. പിന്നാലെയുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ ചെറുപാലങ്ങൾ ഒഴുകിപ്പോയി. പല റോഡുകളും വെള്ളത്തിലായി. ചില പ്രദേശങ്ങൾ ഒറ്റപ്പെട്ടു. വ്യാപകമായി കൃഷിയും നശിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി 26ാം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി — മുണ്ടക്കയം ഭാഗത്തേക്കുള്ള യാത്രക്ക് അധികൃതർ നിരോധനം ഏർപ്പെടുത്തി

കൊല്ലത്തും രാത്രി തുടങ്ങിയ മഴ തുടരുകയാണ്​. കോട്ടയം നഗരത്തിലും കിഴക്കൻ മേഖലയിലും മഴ തുടരുകയാണ്​. മലപ്പുറത്തും കോഴിക്കോട്​ നഗരത്തിലും മഴ നന്നേ കുറവാണ്​. അറബിക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തോട് അടുത്തതോടെയാണ് മഴ ശക്തമാകുന്നത്.

ആളിയാർ ഡാം തുറന്നു; മലമ്പുഴ ഡാം ഉടന്‍ തുറക്കും;

പാലക്കാട് ജിലയിലും ശക്തമായ മഴ തുടങ്ങിയതോടആളിയാർ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നതായി ചിറ്റൂർ ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 1049.65 അടിയാണ്. പരമാവധി ജലനിരപ്പ് 1050 അടിയാണ്. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം
മലമ്പുഴ ഡാമിന്റെ എല്ലാ ഷട്ടറുകളും ഉച്ചയ്ക്ക് രണ്ടിന് തുറക്കും എന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

ആളിയാർ ഡാം തുറന്നു;

പാലക്കാട് ആളിയാർ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നതായി ചിറ്റൂർ ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 1049.65 അടിയാണ്. പരമാവധി ജലനിരപ്പ് 1050 അടിയാണ്. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം

1.അരുവിക്കര ഡാം;

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 310 cm ഉയർത്തിയിട്ടുണ്ട് ഉച്ച തിരിഞ്ഞ് 12.30 ന് അത് 40 cm കൂടി (മൊത്തം ‑350 cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു — ജില്ലാ ഇൻഫർമേഷൻ ഓഫിസർ , തിരുവനന്തപുരം (2021 ഒക്ടോബർ 16, സമയം — 11:25 am)

ഷോളയാർ റിസർവോയറില്‍ ഇപ്പോഴത്തെ ജലനിരപ്പ്: 2661.5 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴത്തെ സംഭരണശേഷി 144.84 MCM (97.15%)ആണ്.

2.പീച്ചി ഡാം

പീച്ചി ഡാമിലെ ഇപ്പോഴത്തെ മുഴുവൻ റിസർവോയർ ലെവൽ (FRL) 79.25 മീ. ഇപ്പോഴത്തെ ജലനിരപ്പ്- 78.83 മീ മാണ്. സംഭരണ ശേഷി ‚9.27Mm.

പ്രത്യേക നിര്‍ദ്ദേശങ്ങള്‍;

1. ജലനിരപ്പ് നിർദ്ദിഷ്ട റൂൾ കർവ് ലെവലിനു മുകളിലാണ്
2. 4 സ്പിൽവേ ഷട്ടറുകൾ 2 ഇഞ്ച് തുറന്നു
3. കനാൽ, നദീതീരങ്ങൾ അടച്ചിരിക്കുന്നു
4. മറ്റ് നാശനഷ്ടങ്ങൾ പൂജ്യമാണ്
5. റെഡ് അലർട്ട് ലെവലിനു മുകളിലുള്ള ജലനിരപ്പ്

3.മലമ്പുഴ ഡാം

പീച്ചി ഡാമിലെ ഇപ്പോഴത്തെ മുഴുവൻ റിസർവോയർ ലെവൽ (FRL) 115.06 മി (377.50 അടി) ആണ്.
ഇപ്പോഴത്തെ ജലനിരപ്പ്: 114.09 മീ (374.30 അടി)
ഇപ്പോഴത്തെ സംഭരണം: 199.5104 Mm³
ഒഴുക്ക്: 14.55 m³/sec
പരമാവധി ഡെഡ് സ്റ്റോറേജ്: 2.40 Mm³
മൊത്തം സംഭരണ ശേഷി; 226.0 Mm³

പ്രത്യേക നിര്‍ദ്ദേശങ്ങള്‍;

1. RBC, LBC & സ്പിൽവേ ഷട്ടറുകൾ അടച്ചു,.
2. ജലനിരപ്പ് അപ്പർ റൂൾ കർവിനു താഴെയാണ്
3.സ്പിൽവേ അടച്ചു

4.പൊരിങ്ങൽക്കുത്ത് ഡാം

ഇപ്പോഴത്തെ ജലനിരപ്പ് 15.42 Mm³ (50.90%)
മൊത്തത്തിലുള്ള ഒഴുക്ക്: 96.86 M3/s
അലേർട്ട് ; ഓറഞ്ച് അലേർട്ട്

5.വാഴാനി

ഇപ്പോഴത്തെ ജലനിരപ്പ് — 61.72 മീ
സംഭരണം ‑17.73Mm³
ഒഴുക്ക് — 2.48 m³/sec
മൊത്തം സംഭരണം ‑18.12 Mm³
തത്സമയ സംഭരണം — 16.26 Mm³

പ്രത്യേക നിര്‍ദ്ദേശങ്ങള്‍;
1.സ്പിൽവേ ഷട്ടറുകൾ @2cm വീതം തുറന്നു
2.സ്ലൂയിസ് ഷട്ടർ അടച്ചു

6.ചിമോണി ഡാം

ഇപ്പോഴത്തെ ജലനിരപ്പ്_*75.43 മീ
ഇപ്പോഴത്തെ സംഭരണം* — 144.26 Mm³
ഒഴുക്ക് — 5.39 m³/s
നിർദ്ദിഷ്ട റൂൾ കർവ് അനുസരിച്ച് റിസർവോയർ ലെവൽ- 75.65 മീ
അപ്പർ റൂൾ കർവ് അനുസരിച്ച് റിസർവോയർ ലെവൽ — 75.95 മീ
പരമാവധി സംഭരണ ​​ശേഷി — 151.55 Mm³.
തത്സമയ സംഭരണം ‑148.70 Mm³

കനത്ത മഴ; റവന്യൂ മന്ത്രി ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചു..

കനത്ത മഴയുടെ പശ്ചാതലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഇന്ന് വെെകിട്ട് 3. 30 ന് ജില്ലാ കളക്ടർമാരുടെ അടിയന്തിര യോഗം ബഹു റവന്യു ദുരന്ത നിവാരണ വകുപ്പ് മന്ത്രി കെ രാജൻ വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുക്കും. ഓൺലൈനിൾ ആണ് യോഗം നടക്കുന്നത്. മന്ത്രി ആലുവ പാലസിൽ നിന്നുമാണ് മീറ്റിംഗിൽ പങ്കെടുക്കുക.
റവന്യു മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഫോണിലോ വാട്സ് ആപ്പ് മുഖേനയൊ ബന്ധപ്പെടാവുന്നതാണ്.

നമ്പർ -
8606883111
9562103902
9447108954
9400006700

eng­lish summary;heavy rain con­tin­ued in kerala
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.