ചെന്നൈയില്‍ കനത്ത മഴ തുടരുന്നു

Web Desk

ചെന്നൈ

Posted on November 03, 2017, 6:03 pm

കഴിഞ്ഞ ദിവസങ്ങളിലായി ചെന്നൈയില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന മഴ ഇന്നും ശക്തം.  കനത്ത മഴ തീവണ്ടി ഗതാഗതത്തെ ബാധിച്ചു.

നഗരത്തില്‍ വിവധയിടങ്ങളില്‍ ഗതാഗത തടസ്സവും ബൈദ്യുതി തടസ്സവും നേരിടുന്നുണ്ട്. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും കനത്ത മഴയെ തുടര്‍ന്ന് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നു നടക്കാനിരുന്ന പരീക്ഷകളെല്ലാം മാറ്റിവച്ചു.ചെന്നൈയിലെ പല തീരപ്രദേശങ്ങളിലും വെള്ളം കയറുകയാണ്. ഗവണ്‍മെന്റ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച 150 മിമീ മഴ 5 മണിക്കൂര്‍ നീണ്ടുനിന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. സ്‌കൂളുകളും തീരനഗരങ്ങളും ചൊവ്വാഴ്ച മുതല്‍ അടച്ചിരുന്നു.

 

Pic Courtesy: NDTV