വോട്ടിംഗ് ആരംഭിച്ചു; ഒരു മണ്ഡലം ഒഴിച്ച് നാലിടത്തും കനത്ത മഴ

Web Desk
Posted on October 21, 2019, 9:01 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നി അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ വാേട്ടിംഗ് ആരംഭിച്ചു. വൈകിട്ട് ആറുമണിവരെയാണ് വോട്ടിംഗ്. എല്ലാ മണ്ഡലങ്ങളിലും മോക് പോളിംഗ് നടത്തിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

മഞ്ചേശ്വരം മണ്ഡലം ഒഴികെയുള്ള എല്ലാ മണ്ഡലത്തിലും കനത്ത മഴയാണ്. എറണാകുളത്ത് ദേശീയ പാതയിലടക്കം വെള്ളം കയറിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്നത് പോളിംഗ് ശതമാനത്തെ കുറയ്ക്കുമോ എന്നുള്ള ആശങ്കയിലാണ് പാര്‍ട്ടികള്‍.