Janayugom Online
rainfall janayugom

കനത്ത മഴ; സംസ്ഥാനത്ത് പത്തിലേറെ മരണം

Web Desk
Posted on August 09, 2018, 8:56 am

കോഴിക്കോട്: സംസ്ഥാനത്ത് മഴ കനക്കുന്നു.പതിലേറെമരണം സ്ഥിരീകരിച്ചിട്ടുണ്ട് .  മഴയെ തുടർന്ന്  വയനാട്,ഇടുക്കി,കോഴിക്കോട്,പാലക്കാട് എന്നി ജില്ലകളിൽ ഉരുൾ പൊട്ടൽ ഉണ്ടായി. പലസ്ഥലങ്ങളിലും മണ്ണിടിച്ചിലിലും ഉരുള്‍പ്പെട്ടലിലും വീടുകള്‍ തകര്‍ന്നു. റോഡുകളും വെള്ളത്തിനടിയിലാണ്. സ്ഥിതിതിഗതികള്‍ മോശമായതിനെതുടര്‍ന്ന് റവന്യു വകുപ്പ് അടിയന്തിര യോഗം വിളിച്ചു. ദേശിയ ദുരന്ത പ്രതികരണ സേനയുടെ ഒരു കോഴിക്കോട് എത്തി. സൈന്യത്തിന്റേയും സഹായം ആവശ്യപ്പെടും.

ഇടുക്കിയില്‍ എട്ടുമരണം സ്ഥിരീകരിച്ചുണ്ട്. അടിമാലിയില്‍ വീടിനുമീതേ മണ്ണിടിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. മൂന്നാര്‍ റോഡില്‍ പുകത്തന്‍കുന്നേല്‍ ഹസന്‍കോയയുടെ വീടിനുമീതേമണ്ണിടിഞ്ഞ് ഭാര്യ ഫാത്തിമ മരിച്ചു. മകന്റെ ഭാര്യ ഷെമീന,മക്കളായ ദിയ,നിയ എന്നിവരെ കാണാതായി. ഹസന്‍കോയ, മകന്‍ മുജീബ് എന്നിവരെ ഗുരുതരപരിക്കുകളോടെ രക്ഷപ്പെടുത്തിഅടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കീരിത്തോട്ടില്‍ ഉരുള്‍പൊട്ടലില്‍ വട്ടക്കുന്നില്‍ അഗസ്തി,ഭാര്യ ഏലിക്കുട്ടി എന്നിവര്‍ മരിച്ചു. ചേലച്ചുവട് പെരിയാര്‍വാലിയില്‍ വീടിനുമുകളില്‍മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. രണ്ടുപേരെ കാണാതായി. വയനാട് വൈത്തിരിയില്‍ ഉരുള്‍പൊട്ടി ലക്ഷം വീട്ടില്‍ ജോസിന്റെ ഭാര്യ ലില്ലിമരിച്ചു. മലപ്പുറം ചെട്ടിയാംപാറയില്‍ ഉരുള്‍പൊട്ടി അഞ്ചുമരണം. കുഞ്ഞി,മകള്‍ ഗീത, അവരുടെ മക്കളായ നവനീത്,നിവേദ്, ബന്ധു മിഥുന്‍ എന്നിവരണ്ടു മരിച്ചത്.  ഗീതയുടെ ഭര്‍ത്താവ് സുബ്രഹ്മണ്യനായി തിരച്ചില്‍ തുടരുന്നു.

കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ റവന്യു വകുപ്പ് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പടിവിച്ചു. ഇരിട്ടി താലൂക്ക് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയുടെ മലയോര മേഖലകളില്‍ വ്യാപക ഉരുള്‍പൊട്ടലുണ്ടായി.  മലയോരത്തെ റോഡുകളും പാലങ്ങളും വെള്ളത്തിലായതോടെ നൂറിലേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഇരുന്നൂറിലെറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പൊലീസിനെയും അഗ്‌നിശമനസേനയേയും കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കളക്ടര്‍ ടെറിട്ടോറിയല്‍ ആര്‍മിയെയും പ്രതിരോധ സുരക്ഷാ സേനയേയും നിയോഗിച്ചിട്ടുണ്ട്. ബാവലി ‚ചീങ്കണ്ണി, കാഞ്ഞിരപുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്.

പാലക്കാട്ന ജില്ലയിൽ കനത്ത മഴയെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. ഡാമില്‍ ജല നിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ ഷട്ടര്‍ 150 സെന്റീമീറ്ററായി ഉയര്‍ത്തി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തിയത്. പറച്ചാത്തി, എലിവാല്‍, അകമലവാരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. രാത്രി ഘട്ടം ഘട്ടമായാണ് ഷട്ടര്‍ ഉയര്‍ത്തിയത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഇതോടെ ആശങ്കയിലായത് ഭാരതപ്പുഴയുടേയും മറ്റും സമീപമുള്ള ജനങ്ങളാണ്. കൂടാതെ കനത്തമഴയെത്തുടര്‍ന്ന് വയനാട്, പാലക്കാട്, കൊല്ലം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.