തുലാവര്‍ഷമെത്തി; ഇനി ആറുനാള്‍ കനത്ത മഴ

Web Desk

തിരുവനന്തപുരം

Posted on November 03, 2018, 8:34 am

കേരളത്തില്‍ തുലാവര്‍ഷമെത്തി. ഇനി വരുന്ന ആറു ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് കൂടുതല്‍ സാധ്യത. വടക്കന്‍ കേരളത്തിലാണ് തുലാമഴ ശക്തിപ്പെട്ടത്.

ഒക്ടോബര്‍ പകുതിയോടെ എത്തേണ്ട തുലാവര്‍ഷം പതിനഞ്ചു ദിവസം വൈകിയാണ് എത്തിയത്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും തുടര്‍ച്ചയായി രൂപംകൊണ്ട ചുഴലിക്കാറ്റും ആവര്‍ത്തിച്ചിട്ടുള്ള ന്യൂനമര്‍ദ്ദവുമാണ് തുലാമഴ വൈകാന്‍ കാരണമായത്.

മിന്നലപകടങ്ങള്‍ ഒഴിവാക്കാനും ജാഗ്രത പാലിക്കണം. ഡിസംബര്‍ പകുതിവരെയെങ്കിലും തുലാവര്‍ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ.