മുംബൈയില്‍ കനത്ത മഴ; റയില്‍, റോഡ് ഗതാഗത സംവിധാനങ്ങളെ ബാധിച്ചു

Web Desk
Posted on July 24, 2019, 11:14 am

മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുന്നു. സയണ്‍, കുര്‍ള, ദാദര്‍ എന്നീ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കനത്ത മഴയില്‍ റയില്‍, റോഡ് ഗതാഗത സംവിധാനങ്ങളെ ബാധിച്ചു കഴിഞ്ഞു.

കനത്ത മഴയെ തുടര്‍ന്നുണ്ടായ കുറഞ്ഞ ദൃശ്യതയെ തുടര്‍ന്ന് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ക്കു പരിക്കേറ്റു. ഇന്നും നാളെയും മഹാരാഷ്ട്രയിലെ റായ്ഗഢ്, രത്‌നഗിരി എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

You May Also Like This: