Thursday
22 Aug 2019

അതിതീവ്ര മഴയ്ക്ക് സാധ്യത; എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

By: Web Desk | Tuesday 13 August 2019 3:30 PM IST


എറണാകുളം ജില്ലയില്‍ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത. 204 മി മീ വരെ നാളെ മഴ ലഭിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴ ശക്തമായി തുടരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ നാളെ എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

സിബിഎസ്ഇ, ഐസിഎസ്ഇ, ഐസ്ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. പരീക്ഷകള്‍ സംബന്ധിച്ച് സര്‍വകലാശാലകളും പിഎസ്സിയും അടക്കം പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടതെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവുമില്ല. മുന്നൊരുക്കങ്ങള്‍ ജനങ്ങളുടെ സുരക്ഷക്കുവേണ്ടിയാണെന്നും കളക്ടര്‍ വ്യക്തമാക്കി. ഇന്ന് ജില്ലയില്‍ അതിതീവ്ര മഴ പ്രവചിക്കപ്പെട്ടിരുന്നു. ഇന്ന് റെഡ് നിലവിലുണ്ട്. അതേസമയം നിലവിലെ സാഹചര്യം കണക്കിലെടുത്ത് നാളെ യെല്ലോ അലര്‍ട്ട് മാത്രമായിരിക്കും പുറപ്പെടുവിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്

Related News