ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ

Web Desk

ന്യൂഡൽഹി

Posted on August 19, 2020, 10:38 am

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് ശക്തമായ മഴ ആരംഭിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡല്‍ഹിയില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. പെട്ടെന്നുണ്ടായ മഴ അന്തരീക്ഷ താപനില കുറയ്ക്കാൻ കാരണമായി.

അടുത്ത 24 മണിക്കൂറിനുളളില്‍ ഒഡീഷ, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരളം, എന്നിവടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

ഡല്‍ഹിയില്‍ പെയ്ത അപ്രതീക്ഷിത മഴ സോഷ്യല്‍ മീഡിയയിലും തരംഗമായി. നിരവധി പേരാണ് മഴയുടെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചത്.

ENGLISH SUMMARY: heavy rain in del­hi

YOU MAY ALSO LIKE THIS VIDEO