Web Desk

കണ്ണൂര്‍

October 12, 2021, 6:55 pm

കനത്ത മഴ; കണ്ണൂരില്‍ 25 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Janayugom Online

കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂർ ജില്ലയില്‍ വിവിധ ഭാഗങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. ഒമ്പത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 55 വീടുകളില്‍ വെള്ളം കയറി. 25കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂർ ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ജില്ലാ തലത്തില്‍ കളക്ടറേറ്റിലും എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.

അതിനിടെ കണ്ണൂര്‍ മേലെചൊവ്വയിൽ സ്വകാര്യ ബസും പിക്കപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാൻ ഡ്രൈവർ മരിച്ചു. ആറ്റടപ്പ സ്വദേശി പ്രമോദ് ആണ് മരിച്ചത്.

 

Eng­lish Sum­ma­ry:  Heavy rain in Kan­nur, 25 fam­i­lies relocated

 

You may like this video also