കേരളത്തിൽ കനത്ത മഴക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. അതി ശക്തമായ ന്യൂനമർദ്ദമാണ് രൂപമെടുക്കുന്നതെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വേനല്‍മഴ തുടരുന്നതിനിടെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഈ ആഴ്ച അവസാനത്തോടെ ആദ്യ ന്യൂനമര്‍ദം എത്തുന്നത്. ഇത് മേയ് ആദ്യവാരത്തോടെ ചുഴലിക്കാറ്റായി മാറിയേക്കാം. ഇതിന്റെ ഫലമായി തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ ഉണ്ടാകും.കൂടാതെ, ദക്ഷിണ കേരളത്തിലും തമിഴ്നാട്ടിലും ശ്രീലങ്കയിലും ഈ വര്‍ഷം പതിവിലും കൂടുതല്‍ കാലവര്‍ഷം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ സംഘടനയായ സൗത്ത് ഏഷ്യന്‍ ക്ലൈമറ്റ് ഫോറത്തിന്റെ (സാസ്കോഫ്) പഠനത്തില്‍ വിലയിരുത്തുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.