ഞായറാഴ്ചവരെ കനത്ത മഴയ്ക്ക് സാധ്യത- ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Web Desk

തിരുവനന്തപുരം

Posted on April 28, 2020, 9:01 pm

സംസ്ഥാനത്ത് വേനല്‍മഴ ശക്തിപ്പെടുന്നു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എറണാകുളം എന്നീ ജില്ലകല്ള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മെയ് മൂന്ന് വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകുമെന്നും, പൊടുന്നനെ വീശിയടിക്കുന്ന കാറ്റുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. കൂടാതെ മെയ് 2ന് വയനാട് ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: Heavy rain in ker­ala

You may also like this video