Web Desk

തിരുവനന്തപുരം

June 02, 2020, 10:55 am

സംസ്ഥാനത്ത് കനത്ത മഴ; കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലര്‍ട്ട്

Janayugom Online

സംസ്ഥാനത്ത് ശക്തമായ മഴ. തിരുവനന്തപുരത്ത് ആരംഭിച്ച മഴ രാവിലെയും തുടർന്ന് കൊണ്ടിരിക്കുകയാണ്. കൊല്ലം, എറണാകുളം ജില്ലകളിലും മഴ ലഭിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ടും ഏഴു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം, തൃശൂർ, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയത്.

അറബിക്കടലിൽ രൂപമെടുത്ത ന്യൂനമർദം ഇന്ന് ചുഴലികൊടുങ്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് കടൽക്ഷോഭം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയുള്ള, കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യ ബന്ധനം പൂർണമായി നിരോധിച്ചിരിക്കുകയാണ്.

Eng­lish sum­ma­ry; Heavy Rain in Kerala

you may also like this video;