സംസ്ഥാനത്ത് മഴ കനക്കും; വിവധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Web Desk

കോഴിക്കോട്

Posted on August 04, 2020, 9:46 am

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതല്‍ പാലക്കാട് ജില്ലവരെ യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിനെ തുടര്‍ന്ന് അടുത്ത നാലു ദിവസം കേരളത്തില്‍ പരക്കെ മഴയുണ്ടാകും.

40 മുതല്‍ 50 കി.മി.വരെ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കല്ലാർകുട്ടി, പാമ്പ അണക്കെട്ടുകളുടെ ഓരോ ഷട്ടറുകൾ വീതം തുറന്നു. ശക്തമായ മഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു.

മംഗലം ഡാമിന്‍റെയും കാഞ്ഞിരപ്പുഴ ഡാമിന്‍റെയും മൂന്ന് ഷട്ടറുകൾ വീതം ഉയർത്തി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത സ്ഥലങ്ങളിൽ താമസിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത സ്ഥലങ്ങളിൽ താമസിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി.

ENGLISH SUMMARY:heavy rain in ker­ala 4–8‑2020
You may also like this video