19 April 2024, Friday

വെള്ളക്കെട്ടില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു; സംസ്ഥാനത്ത് മരണം 18 ആയി

Janayugom Webdesk
തിരുവനന്തപുരം
October 17, 2021 3:23 pm

കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു. കോഴിക്കോട് വടകരയില്‍ കുന്നുമ്മല്‍ റൈഹാനാണ് മരിച്ചത്.

ഇതിനിടെ സംസ്ഥാനത്ത് കനത്തമഴയില്‍ മരിച്ചവരുടെ എണ്ണം 18 ആയി. തെക്കന്‍ ജില്ലകളില്‍ കനത്ത മഴയെതുടര്‍ന്ന് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. മണ്ണിടിച്ചിലിലും മഴക്കെടുതികളിലുമായി ആകെ 18 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കോട്ടയം കൂട്ടിക്കലില്‍ നിന്ന് ഇന്ന് ഏഴ് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ ഇവിടെ ആകെ മരണം 10 ആയി. കൊക്കയാറില്‍ നാല് പേരുടെ മ‍ൃതദേഹം കണ്ടെത്തിയതോടെ ഇടുക്കിയില്‍ ഇതുവരെ ഏഴ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മന്ത്രിമാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്തുകയാണ്.

 

Eng­lishn Sum­ma­ry: Two-year-old boy died in Kozhikode

You may like this video also;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.