Friday
18 Oct 2019

മഹാരാഷ്ട്രയിലും ഒഡിഷയിലും കനത്ത മഴ; വരുംദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം

By: Web Desk | Sunday 8 September 2019 9:34 AM IST


ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കൊളാബയില്‍ കഴിഞ്ഞ
24 മണിക്കൂറില്‍ 70 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കനത്ത മഴ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ല.

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒഡീഷയിലെ ചില പ്രദേശങ്ങളില്‍ പ്രളയ സമാനമായ സ്ഥിതി വിശേഷം നിലനില്‍ക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സാമ്പല്‍പൂര്‍, ജര്‍ഡ, ബരാഗ് എന്നീ ജില്ലകളില്‍ നാളെവരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ പുരി, ഗഞ്ചം, കന്തമാര്‍ എന്നിവിടങ്ങളില്‍ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.

YOU MAY LIKE THIS VIDEO ALSO

Related News