മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു

Web Desk
Posted on August 05, 2019, 9:04 am

മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. താനെ, റായ്ഗഡ്, പാല്‍ഘര്‍, പൂനെ എന്നിവടങ്ങളില്‍ മഴ ശക്തമാണ്. പൂനയിലെ ഖഡക്ക് വാസലെ ഡാമും തുറന്നുവിട്ടു. പൂനെ എം ഐ ടി കോളേജ് ക്യാംപസിനകത്ത് വെള്ളക്കെട്ടില്‍ കുടുങ്ങിയ നൂറ്റി അന്പതോളം വിദ്യാര്‍ത്ഥികളെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. ആറ് ജില്ലകളില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ വൈകി ഹാജര്‍ രേഖപ്പെടുത്തിയാല്‍ മതി. ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടെ 12 സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. ഏഴെണ്ണം വഴിതിരിച്ചുവിട്ടു. മണ്ണിടിച്ചില്‍ കാരണം തടസപ്പെട്ട കൊങ്കണ്‍ വഴിയുള്ള റയില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.

ഗുജറാത്തില്‍ നിന്നും ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റുകളെ വ്യോമ മാര്‍ഗ്ഗം മുംബൈയില്‍ എത്തിച്ചു. ഇവരെ ഔറംഗബാദ്, കോലാപൂര്‍,അഹമദ്‌നഗര്‍, രത്‌നഗിരി ജില്ലകളില്‍ വിന്യസിച്ചു. മുംബൈയില്‍ രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

you may also like this video