മഴ ദുരിതത്തില്‍ മുംബൈ നഗരം

Web Desk
Posted on July 04, 2018, 8:35 am

ബെംഗളൂരു: മുംബൈ നഗരത്തില്‍ ശക്തമായി മഴ തുടരുന്നു. 3–4 ദിവസങ്ങള്‍ക്കുള്ളില്‍ മഴ വീണ്ടും ശക്തിയാര്‍ജിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തില്‍ മഴ കനത്ത നാശനഷ്ടമാണ് വിതയ്ക്കുന്നത്. നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്. റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം പൂര്‍ണമായും സ്തംഭിക്കുകയും ചെയ്തു.

ചൊവ്വാഴ്ച കൊളാബയില്‍ 75.2 മില്ലി മീറ്ററും സാന്ത്രാക്രൂസില്‍ 131.4 മില്ലി ലിറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയിരുന്നത്. നഗരത്തില്‍ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗോവ,കര്‍ണാടകയുടെ തീരപ്രദേശങ്ങള്‍,മേഘാലയ, നാഗാലാന്റ്,പശ്ചിമ ബംഗാള്‍, ബിഹാര്‍,ജാര്‍ഖണ്ഡ്, കിഴക്കന്‍ മധ്യപ്രദേശ് തുടങ്ങിയ ഇടങ്ങളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെംഗളൂരുവില്‍ കൂടിയ താപനില 29 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും .

ചെന്നൈയില്‍ കുറച്ച്‌ ദിവസങ്ങളായി മഴയ്ക്ക് ശമനം ഉണ്ടായിരുന്നെങ്കിലും ഇന്നലെ കാലവര്‍ഷം ശക്തിയാര്‍ജിക്കുകയായിരുന്നു. അടുത്ത 24 മണിക്കൂറുകൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.