September 29, 2022 Thursday

Related news

September 21, 2022
September 13, 2022
September 11, 2022
September 8, 2022
September 8, 2022
September 7, 2022
September 6, 2022
September 6, 2022
September 5, 2022
September 5, 2022

അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപക മഴ

Janayugom Webdesk
തിരുവനന്തപുരം
July 18, 2020 10:45 pm

അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂലൈ 17ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകിയ അടുത്ത രണ്ടാഴ്ചയിലേക്കുള്ള (ജൂലൈ 17 മുതൽ ജൂലൈ 30 വരെ) മഴ പ്രവചനത്തിൽ കേരളത്തിൽ സാധാരണ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വടക്കൻ ജില്ലകളിൽ സാധാരണയിൽ കുറഞ്ഞ മഴയും തെക്കൻ ജില്ലകളിൽ സാധാരണ മഴയുമാണ് പ്രവചിക്കുന്നത്.

ജൂലൈ രണ്ടാം പാദത്തിലെ സാധാരണ മഴ തന്നെ വലിയ മഴയാണ്. അതിനാൽ തന്നെ അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ഇതിൽ ഒറ്റപ്പെട്ടയിടങ്ങളിൽ പെയ്യുന്ന ശക്തമായ മഴ അപകടങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്. ഈവർഷം മൺസൂൺ സീസണിൽ ഇത് വരെ (ജൂൺ ഒന്ന് മുതൽ ജൂലൈ 17 വരെ) കേരളത്തിൽ ആകെ ലഭിച്ചത് 823.2 മില്ലിമീറ്റർ മഴയാണ്. ഇത് ഈ കാലയളവിൽ ലഭിക്കേണ്ട സാധാരണ മഴയുടെ ദീർഘകാല ശരാശരിയേക്കാൾ 23 ശതമാനം കുറവാണ്.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും പ്രാദേശിക ഭരണസംവിധാനവുമൊക്കെ മൺസൂൺ മുന്നൊരുക്ക യോഗങ്ങൾ നടത്തി തയ്യാറെടുപ്പുകൾ അവലോകനം ചെയ്തിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 22 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ അടുത്ത അ‍ഞ്ച് ദിവസത്തേക്ക് കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. ഇന്ന് രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 2. 5 മുതൽ 3. 8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രവും അറിയിച്ചു.

ENGLISH SUMMARY:heavy rain in next two weeks
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.