ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രളയവും ശക്തമായ മഴയും; 58 മരണം

Web Desk

ന്യൂഡല്‍ഹി

Posted on July 04, 2020, 10:27 am

അസം, ബിഹാര്‍, യുപി, പഞ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പ്രളയവും ഇടിമിന്നലും ശക്തമാകുന്നു. പ്രളയത്തില്‍ അസമില്‍ 58 മരണം റിപ്പോര്‍ട്ട്ചെയ്തു. അസമിലെ 22 ജില്ലകളിലാണ് പ്രളയം കൂടുതലായി ബാധിച്ചത്. 16 ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചത്. ബ്രഹ്മപുത്ര നന്ദി കരകവിഞ്ഞ് ഒഴുകുന്നതും ഭീഷണയാവുകയാണ്.

ബിഹാറിലും, യുപിയിലും 31 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. ബിഹാറിലെ 28 ജില്ലകളിലാണ് പ്രളയം ബാധിച്ചത്. താഴ്ന്ന പ്രദേശങ്ങള്‍ പഞ്ചിമ ബംഗാളില്‍ വെള്ളത്തിനടിയിലാണ്. പ്രളയത്തിന് ശാശ്വത പരിഹാരം കാണാനും നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ പദ്ധതി തയ്യാറാക്കുകയാണ് കേന്ദ്രം. ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങള്‍, കാലാവസ്ഥ വകുപ്പിലെ ഉദ്യോഗസ്ഥര്‍, ദേശീയ ജല കമ്മീഷന്‍ അംഗങ്ങള്‍ തുടങ്ങിയവരുമായി കേന്ദ്രം ചര്‍ച്ച നടത്തി.

ENGLISH SUMMARY:heavy rain in north india
You may also like this video