October 1, 2022 Saturday

Related news

August 2, 2022
July 7, 2022
February 22, 2022
November 28, 2021
November 16, 2021
October 16, 2021
March 29, 2021
January 13, 2021
December 6, 2020
December 6, 2020

ഈ ഏഴ് ജില്ലകളില്‍ മൂന്ന് മണിക്കൂര്‍ മഴ കടുക്കും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Janayugom Webdesk
തിരുവനന്തപുരം
May 14, 2020 4:42 pm

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതോടൊപ്പം വരും ദിവസങ്ങളില്‍ വേനല്‍ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ്, എന്നീ ജില്ലകളിലാണ് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അടുത്ത അഞ്ച് ദിവസത്തേയ്ക്കാണ് ഇടിമിന്നലോട് കൂടിയ വേനല്‍ മഴ തുടരാൻ സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.