27 March 2024, Wednesday

Related news

March 22, 2024
March 20, 2024
March 20, 2024
March 13, 2024
February 17, 2024
February 12, 2024
January 15, 2024
January 8, 2024
December 21, 2023
December 18, 2023

കനത്ത മഴ; തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

Janayugom Webdesk
ചെന്നെെ
January 1, 2022 9:52 am

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ ചെന്നൈ ഉള്‍പ്പെടെയുള്ള 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ രാവിലെ എട്ടര മണിവരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പുതുച്ചേരി, കാരക്കാല്‍ മേഖലകളിലും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുണ്ട്.

വെള്ളക്കെട്ട് ഒഴിവാക്കാനായി കോര്‍പറേഷന്‍ ജീവനക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇടവെട്ട് പെയ്യുന്ന മഴ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 10 സെന്റിമീറ്ററിലധികം മഴയാണ് പലയിടങ്ങളിലും പെയ്തത്. 100 വര്‍ഷത്തിനിടെ ചെന്നൈയില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന മഴയാണ് ഈ ദിവസങ്ങളിലേതെന്ന് ചെന്നൈ കോര്‍പറേഷന്‍ കമ്മിഷണര്‍ പറഞ്ഞു. ചുഴലിക്കാറ്റ് ഇപ്പോഴും തീരത്തോട് അടുത്തുനില്‍ക്കുന്നതിനാലാണ് മഴ തുടരുന്നത്. തമിഴ്നാട്ടിലെ തീരപ്രദേശങ്ങളിലും വ്യാപകമായ മഴ ലഭിക്കുമെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

eng­lish summary;heavy rain in tamilnadu

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.