ഇടുക്കിയുടെ പല മേഖലകളും തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും ശക്തമായ കാറ്റിലും 103 വീടുകൾ ഇതിനോടകം ഭാഗികമായി തകർന്നു. ഒൻപത് വീടുകൾ പൂർണമായും നശിച്ചു. കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വീണ് ജില്ലയുടെ പല മേഖലകളും ദിവസങ്ങളായി ഇരുട്ടിലാണ്.
ആദിവാസി മേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല. മഴ തുടരുന്ന പല സ്ഥലങ്ങളിലും നന്നാക്കിയ വൈദ്യുതിലൈനുകൾ വീണ്ടും തകരാറിലായി. തുടർച്ചയായി തകരാറുകൾ സംഭവിക്കുന്നതിനാൽ പുനരുദ്ധാരണ പ്രവൃത്തികൾ വീണ്ടും ആരംഭിക്കേണ്ടിവരുന്നു. കനത്ത കാറ്റിലും മഴയിലും തൊടുപുഴ- വെള്ളിയാമറ്റം റൂട്ടിൽ റോഡിലേക്ക് വീണ വൈദ്യുതി പോസ്റ്റുകളും മരങ്ങളും നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ മാറ്റി. ജില്ലയില്‍ അഞ്ച് ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.