തെലങ്കാനയിൽ ശക്തമായ മഴ; 30 മരണം

Web Desk

ഹൈദരാബാദ്

Posted on October 15, 2020, 11:09 am

ആന്ധ്രപ്രദേശിലും, തെലങ്കാനയിലും കനത്ത മഴ. ഇരുസംസ്ഥാനങ്ങളുമായി 30 മരണം സ്ഥിരീകരിച്ചു. ഹൈദരാബാദിൽ മാത്രം 15 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഹൈദരാബാദിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഇന്നലെ ഒഴുക്കിൽപെട്ടു കാണാതായ ആളെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് ആന്ധ്രയിലും തെലങ്കാനയിലും. കനത്ത നാശം വിതച്ചാണ് മഴ തുടരുന്നത്. ഹൈദരാബാദിൽ വീടിനു മുകളിലേക്കു മതിൽകെട്ടിടിഞ്ഞു വീണ് ഇന്നലെ 9 പേർ മരിച്ചിരുന്നു. നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

നിരവധി വീടുകളിൽ വെള്ളം കയറി. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുകി പോയി. റോഡുകൾ വിണ്ടുകീറി. പഴക്കമുള്ള കെട്ടിടങ്ങൾ ഇടിഞ്ഞു വീഴാൻ സാധ്യതയുള്ളതിനാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്. തെലങ്കാനയിലെ ഹിമായത് സാഗർ ഡാമിന്റെ 13 ഷട്ടറുകളും തുറന്നു. കൃഷിയിടങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചു. സ്കൂളുകൾ ഓൺലൈൻ ക്ലാസുകളും ഒഴിവാക്കി. ആന്ധ്രാ തീരത്തും മഴ അതിശക്തമാണ്.

നിരവധി വീടുകൾ തകർന്നു അഞ്ഞൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്. 24 മണിക്കൂർ കൂടി മഴ തീവ്രമായി തുടരുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കർണാടകയിലെ ബാഗൽകൊട്ട്, ബെലഗാവി, കൽബുർഗി, റായ്ചൂർ തുടങ്ങി വടക്കൻ ജില്ലകളിലും, കുടക്, ചിക്കമംഗളൂരു, ശിവമൊഗ്ഗ എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറുകയും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. ബെംഗളൂരു നഗരത്തിലും മഴ ശക്തമാണ്.

Eng­lish sum­ma­ry; heavy rain in the­lankana; 30 death

You may also like this video;