Janayugom Online
rain kerala - janayugam

കനത്ത മഴ തുടരും, കടലിൽ പോകരുത്

Web Desk
Posted on July 31, 2018, 11:42 am
തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത. പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യത.  കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ  കാറ്റിനു  സാധ്യതയുള്ളതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധത്തിന് പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത്‌ ഇന്നലെ തുടങ്ങിയ മഴ ഇപ്പോഴും ശക്‌തമായി പെയ്യുകയാണ്‌. ജില്ലയില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു. കണ്ണൂരിലെ ചിലയിടങ്ങളിലും കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍, ഇടുക്കി, കോഴിക്കോട്, എറണാകുളം ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌ കൂടി . ഇന്ന് രാവിലെ 11 മണിക്ക് 2395.40 അടിയായി. 2397 ൽ ട്രയൽ റൺ, 2399 ൽ റെഡ് അലർട്.