Site iconSite icon Janayugom Online

വയനാട്ടിൽ കനത്തമഴ; 39 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

വയനാട്ടില്‍ ദുരിതംവിതച്ച് കനത്തമഴ തുടരുന്നു. മഴയെത്തുടര്‍ന്ന് നടവയൽ നരസിപുഴക്കര കരകവിഞ്ഞു. വാകേരി, മണ്ണുണ്ടി, കുടല്ലൂർ, മുടക്കൊല്ലി ഭാഗത്ത് ചെയ്ത അതി ശക്ത മായ മഴയിലാണ് വെള്ളപൊക്കമുണ്ടായത്. താഴെത്തങ്ങാടി പാലത്തിന് മുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പാലക്കുറ്റി പാലത്തിന് സമീപം വീടുകളിൽ വെള്ളം കയറി. അപ്രതിക്ഷിത മഴയിൽ നരസി പുഴയിൽ വൻതോതിൽ ജലനിരപ്പ് ഉയർന്നതോടെ ഞാനാടി, കോളേരി, കേണിച്ചിറ താഴത്തങ്ങാടി, നെയ്ക്കുപ്പ പ്രദേശത്തെ
കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത് . ഇന്നലെ വൈകിട്ട് വാകേരി കൂടല്ലൂര്‍, മൂടക്കൊല്ലി ഭാഗത്ത് ഉണ്ടായ ശക്തമായ മഴയിലാണ് നരസി പുഴ കരകവിഞ്ഞത്.

Eng­lish Sum­ma­ry: Heavy rain in Wayanad; 39 fam­i­lies were relocated

You may like this video also

Exit mobile version