Web Desk

തിരുവനന്തപുരം

November 21, 2020, 8:25 am

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, ബുധനാഴ്ചയോടെ ശക്തിയാര്‍ജിക്കും, മഴയ്ക്ക് സാധ്യത

Janayugom Online

ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ തീരത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദം ബുധനാഴ്ചയോടെ ശക്തിയാര്‍ജിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി ശ്രീലങ്കയ്ക്കും തമിഴ്‌നാടിനുമിടയില്‍ കനത്ത മഴ ഉണ്ടാവാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

‘നിലവില്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വടക്കോട്ടു നീങ്ങി ശനിയാഴ്ച തീവ്ര ന്യൂനമര്‍ദമായി മാറും. ഇതോടെ കേരളത്തില്‍ 2 ദിവസത്തേക്കു മഴ കുറയാനാണു സാധ്യത. എന്നാലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. ആകാശം തെളിയാന്‍ ഇടയുള്ളതിനാല്‍ താപനിലയിലും മാറ്റമുണ്ടാകും.

you may also like this video