മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്ത് മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി

Web Desk

കോട്ടയം

Posted on October 21, 2019, 1:00 pm

മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. ഉരുള്‍പൊട്ടലിന് സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.  അടിയന്തര ഘട്ടത്തില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിന് ക്രമീകരണമേര്‍പ്പെടുത്തിയിട്ടുണ്ട്. കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നു.