Web Desk

തിരുവനന്തപുരം

July 09, 2021, 9:15 am

അതിശക്തമായ മഴയ്ക്ക് സാധ്യത

Janayugom Online

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച വരെ പാലക്കാട് ഒഴികെയുള്ള വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി ജില്ലയിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ ഇടുക്കി, കണ്ണൂർ ജില്ലകളിലും 11 ന് കോഴിക്കോട്, വയനാട് ജില്ലകളിലും 12 ന് കണ്ണൂര്‍ ജില്ലയിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശനിയാഴ്ചയോടെ തെക്കന്‍ കേരളത്തില്‍ മഴ ദുര്‍ബലമാകും. 12 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Eng­lish sum­ma­ry;  heavy-rain-latest-09–07-21

You may also like this video;