24 April 2024, Wednesday

Related news

April 23, 2024
April 23, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024
April 20, 2024
April 19, 2024
April 18, 2024

കേരളത്തിലെ നാലു ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ്

Janayugom Webdesk
തിരുവനന്തപുരം
September 1, 2021 2:36 pm

കേരളത്തിലെ നാലു ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

ഒരു ജില്ലയിലും കാലാവസ്ഥ നിരീക്ഷണകേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല. വെള്ളി, ശനി ദിവസങ്ങളില്‍ ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം അവസാന പാദത്തിലേക്ക് കടക്കുമ്പോഴും സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരുന്നതായാണ് കണക്കുകള്‍. മൂന്നുമാസം പിന്നിട്ടപ്പോള്‍ കേരളത്തില്‍ 22 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 31 വരെയുള്ള കണക്കുപ്രകാരം കേരളത്തില്‍ 1789.7 മില്ലി ലിറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1402 മില്ലി ലിറ്റര്‍ മാത്രമാണ് പെയ്തത്.

ഓഗസ്റ്റില്‍ സാധാരണയായി 426.7 മി മീ മഴ ലഭിക്കേണ്ടിടത്ത് ഇത്തവണ 416.1 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ നാലു വര്‍ഷങ്ങളിലും ഓഗസ്റ്റില്‍ അധികം മഴ ലഭിച്ചിരുന്നു. കാലവര്‍ഷം തുടങ്ങി മൂന്നുമാസം പിന്നിട്ടിട്ടും മണ്‍സൂണ്‍ കാറ്റ് ശക്തി പ്രാപിക്കാത്തതാണ് മഴ കുറയാന്‍ പ്രധാന കാരണം. എട്ട് ന്യൂനമര്‍ദങ്ങള്‍ ഈ കാലവര്‍ഷ സീസണില്‍ ഇതുവരെ രൂപപ്പെട്ടെങ്കിലും ഒരെണ്ണം പോലും കാര്യമായി ശക്തി പ്രാപിച്ചില്ലെന്നും കാലാവസ്ഥ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Eng­lish sum­ma­ry; heavy rain lat­est upda­tion kerala

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.