മഴയിൽ വൈദ്യുത പോസ്റ്റുകൾ തകർന്നു. ഷൊർണൂർ ഡിവിഷനിൽ 15 ലക്ഷം രൂപയുടെ നാശനഷടം ഉണ്ടായതായി റിപ്പോര്‍ട്ട്. അപായമുണ്ടാക്കുന്ന തരത്തിൽ റോഡരികിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് വി കെ ശ്രീകണ്ഠൻ എം പി ആവശ്യപ്പെട്ടു. മരം പൊട്ടിവീണ് നാല് ഹൈടെൻഷൻ പോസ്റ്റുകൾ തകർന്ന ഷൊർണൂർ കുളഞ്ചീരി കുളത്തിന് സമീപം സന്ദർശിച്ച ശേഷമാണ് അദ്ധേഹം ആവശ്യം ഉന്നയിച്ചത്. കെ എസ് ഇ ബി ഷൊർണൂർ ഡിവിഷന് കീഴിൽ 127 എൽ. ടി പോസ്റ്റുകളും 27 എച്ച് ടി പോസ്റ്റുകളും കഴിഞ്ഞ മൂന്ന് ദിവസത്തെ മഴയിൽ മരം പൊട്ടിവീണും മറ്റും തകർന്നിട്ടുണ്ട്. കൂടാതെ കുളപ്പുള്ളി ഐ പി ടി ആൻഡ് ജി പി ടി കോളജിലെ ട്രാൻസ്ഫോർമറും ആധുനികമായ എച്ച് ടി കേബിളും കത്തിനശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.