സംസ്ഥാനങ്ങളില്‍ കനത്ത മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

Web Desk

ന്യൂഡല്‍ഹി

Posted on October 21, 2020, 2:48 pm

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ആന്ധ്രാപ്രദേശ് തീരദേശ മേഖല, റായലസീമ, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കും.

പശ്ചിമ ബംഗാളിന്റെ വടക്ക് ഭാഗത്തും വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇന്നും ശനിയാഴ്ചയ്ക്കുമിടയില്‍ കനത്ത മഴ ലഭിക്കാനിയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Eng­lish sum­ma­ry; heavy rain states

You may also like this video;