കനത്ത മഴ: റോഡ്- റെയിൽ ഗതാഗതം താറുമാറായി ഇതുവഴിയെയുള്ള യാത്രകൾ ഒഴിവാക്കുക

Web Desk

കൊച്ചി

Posted on October 21, 2019, 12:42 pm

ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ ട്രെയിൻ റോഡ് ഗതാഗതം താറുമാറായി. മഴയെ തുടര്‍ന്ന് കൊച്ചിയുടെ മിക്കഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. മഴയെ തുടർന്ന് ആലപ്പുഴക്കും കോഴിക്കോടിനും ഇടയിൽ ജനശതാപ്തി ക്യാൻസൽ ചെയ്തു  ഈ കാരണം കൊണ്ട് ഉച്ചക്ക് 1: 45 ന് കോഴിക്കോട് നിന്നും പുറപ്പെടേണ്ട ജന ശതാപ്തി ഇന്ന് ഉണ്ടായിരിക്കുന്നതല്ല.10: 50 ന് എറണാകുളത്ത് നിന്നും പുറപ്പെടേണ്ട മംഗള എക്സ്പ്രസ് ഇന്ന് 1: 00 മണിക്ക് മാത്രമേ പുറപ്പെടുകയുള്ളൂ.