September 30, 2023 Saturday

Related news

September 29, 2023
September 29, 2023
September 22, 2023
September 22, 2023
September 22, 2023
September 20, 2023
September 17, 2023
September 17, 2023
September 16, 2023
September 15, 2023

കനത്ത മഴ; ബംഗളുരുവില്‍ രണ്ട് മരണം

Janayugom Webdesk
ബംഗളുരു
May 18, 2022 8:36 pm

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ബംഗളുരുവില്‍ രണ്ട് പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശ്, ബിഹാര്‍ സ്വദേശികളായ ദേവഭരത്, അങ്കിത് കുമാര്‍ എന്നിവരാണ് മരിച്ചത്. പൈപ്പ് ലൈന്‍ ജോലി നടക്കുന്ന സ്ഥലത്തുനിന്നാണ് ഇരുവരുടേയും മൃതദേഹം കണ്ടെടുത്തത്.

ചൊവ്വാഴ്ച 114 മില്ലിമീറ്റര്‍ മഴയാണ് ബംഗളുരൂവില്‍ ലഭിച്ചത്. വൈകുന്നേരം അ‌‌ഞ്ച് മണിയോടെയാണ് മഴ ശക്തി പ്രാപിച്ചത്. ഏഴുമണിയോടെ ഇരുവരും ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥലത്ത് ജലനിരപ്പ് ഉയരുകയായിരുന്നു.

കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ കൊരങ്ങമല, ഹൊസ്കേരെഹല്ലിസ ഹൊരെമാവ് തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. അടുത്ത നാല്, അഞ്ച് ദിവസത്തേയ്ക്ക് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Eng­lish summary;Heavy rain; Two killed in Bengaluru

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.