സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

Web Desk
Posted on October 07, 2020, 9:29 am

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബർ ഒൻപതോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദം രൂപപ്പെട്ടാൽ ഇത് ആന്ധ്രാ-ഒഡീഷ തീരത്തേക്ക് നീങ്ങി അതി തീവ്ര ന്യൂനമർദ്ദമായി മാറുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇതിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ലഭിക്കുക.

കൂടാതെ ഒക്ടോബർ 16 ആകുമ്പോഴേക്കും ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം, നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Eng­lish sum­ma­ry; heavy rain updates

You may also like this video;