Janayugom Online
Flood Alappuzha- Janayugom

പ്രളയം കവര്‍ന്നെടുത്ത വിജയന്‍റെ സ്വപ്നങ്ങള്‍

Web Desk

മാന്നാര്‍

Posted on September 07, 2018, 9:38 pm

പമ്പ, മണിമലയാറുകള്‍ കരവിഞ്ഞൊഴുകിയ പ്രളയത്തില്‍ വീട് തകര്‍ന്നു. പാണ്ടനാട് വടക്ക് രണ്ടാം വാര്‍ഡില്‍ വഴീത്തറ വിജയന്‍റ വീടാണ് തകര്‍ന്നത്. ഇയാള്‍ ഹൃദ്രോഗിയാണ്. ഓട് മേഞ്ഞ വീടിന്‍റെ മേല്‍കൂരയും മുറികളും മുന്‍ഭാഗത്തുള്ള കട്ടളയും ജനലും വീട്ടുപകരണങ്ങളും എല്ലാം നശിച്ചു. താമസിക്കാന്‍ മറ്റൊരു ഇടമില്ലാത്തതിനാല്‍ ഭാര്യ ശാരദയും മകളും ചെറുമക്കളുമായി മുറിയായിക്കര സ്‌ക്കൂളിന്‌ സമീപമുള്ള വീട്ടിലെ ദുരിതാശ്വാസ ക്യാംപിലാണ് കഴിയുന്നത്.