9 November 2025, Sunday

Related news

November 7, 2025
November 7, 2025
November 3, 2025
October 27, 2025
October 26, 2025
October 24, 2025
October 22, 2025
October 22, 2025
October 22, 2025
October 21, 2025

മഹാരാഷ്ട്രയിലും നാശം വിതച്ച് കനത്ത മഴ: 19 ഗ്രാമങ്ങൾ ഇരുട്ടിൽ

Janayugom Webdesk
മുംബെെ
September 27, 2025 6:44 pm

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ പല ഗ്രാമങ്ങളിലും വെള്ളം കയറി. മിക്ക വൈദ്യുതി സംവിധാനങ്ങളും വെള്ളത്തിനടിയിലായതിനാൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. നാന്ദേഡ് ജില്ലയിലെ 19 ഗ്രാമങ്ങൾ ഇരുട്ടിലാണെന്നാണ് റിപ്പോർട്ട്. വെള്ളം ഇറങ്ങി സ്ഥിതിഗതികൾ നിയന്ത്രിച്ചതിനു ശേഷം മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കൽ പ്രായോഗികമാകൂവെന്ന് അധികൃതർ പറയുന്നു.

മഹാവിതാരണിലെ നാന്ദേഡ് സർക്കിളിലെ പർഭാനി, ഹിംഗോളി എന്നിവിടങ്ങളിലെ വൈദ്യുതി സംവിധാനങ്ങളെയും കനത്ത മഴ ബാധിച്ചു. ഇത് ഗ്രാമപ്രദേശങ്ങൾ ഉൾപ്പെടെയുള്ള കാർഷിക മാർഗങ്ങളെയും ബാധിച്ചു.

സെപ്റ്റംബർ 20 മുതൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് മറാത്ത്‌വാഡയിൽ കനത്ത മഴ പെയ്തതിനാൽ വെള്ളപ്പൊക്കമുണ്ടായി. ഇത് കർഷകർക്ക് കടുത്ത വിളനാശവും ദുരിതവും സൃഷ്ടിച്ചു. പ്രളയബാധിത കർഷകർക്കായി മഹാരാഷ്ട്ര സർക്കാർ ഫണ്ട് വിതരണം ചെയ്യുന്നുണ്ടെന്നും ദീപാവലിക്ക് മുമ്പ് എല്ലാ കർഷകർക്കും ദുരിതാശ്വാസ ധനസഹായം എത്തിക്കുമെന്നും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വാഗ്ദാനം ചെയ്തു.

മഹാരാഷ്ട്രയിലുടനീളം സ്കൂളുകളും കോളജുകളും ഭാഗികമമായി അടഞ്ഞ അവസ്ഥയിലാണ്. നന്ദേഡിലെയും ലാത്തൂരിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുകൊണ്ട് മുൻകരുതൽ നടപടികൾ സ്വീകരിച്ചു.

നേരത്തെ നിശ്ചയിച്ചിരുന്ന മഹാരാഷ്ട്ര സിവിൽ സർവിസസ് ഗസറ്റഡ് കമ്പൈൻഡ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചതായി മഹാരാഷ്ട്ര പബ്ലിക് സർവീസ് കമീഷൻ അറിയിച്ചു. പ്രക്ഷുബ്ധമായ സാഹചര്യവും അപകടസാധ്യതയും കൂടുതലായതിനാൽ മുൻകരുതൽ എന്ന നിലയിൽ മഹാരാഷ്ട്രയിലുടനീളമുള്ള മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശനമായി നിർദേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.