Web Desk

വൈക്കം

May 18, 2020, 11:55 am

സംസ്ഥാനത്ത് കനത്ത മഴ; കാറ്റിലും പേമാരിയിലും വൈക്കത്ത് വ്യാപക നഷ്ടം

Janayugom Online

ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റും മഴയും വൈക്കത്തും സമീപ പ്രദേശത്തും വ്യാപക നാശം വിതച്ചു. ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീണ് അറുപതോളം വീടുകൾ തകർന്നു. നൂറോളം ഇലക്ട്രിക് പോസ്റ്റുകളും തകർന്നിട്ടുണ്ട്. വൈക്കം ടൗൺ, കൊതവറ, ടിവിപുരം, ഇത്തിപ്പുഴ, ചെമ്മനാകരി പ്രദേശങ്ങളിലാണ് കൂടുതൽ നാശം സംഭവിച്ചത്. വൈക്കത്തും സമീപ പ്രദേശങ്ങളിലുമായി നൂറിലധികം മരങ്ങളാണ് കടപുഴകി വീണത്. മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞുവീണതോടെ വൈക്കത്തെ ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.


ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈക്കത്തെ സിപിഐ ഓഫീസിന്റെ മേൽക്കൂര തകർന്ന് റോഡിൽ നിലംപതിച്ച നിലയിൽ.

മരങ്ങൾ മുറിച്ചു നീക്കാൻ ഏറെ ബുദ്ധിമുട്ടിയാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് എത്തിപ്പെടുന്നത്. ഇലക്ട്രിക് പോസ്റ്റുകൾ തകർന്നതോടെ വൈക്കം പൂർണമായും ഇരുട്ടിലായി. തകരാറിലായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ എടുത്തേക്കും. കൃഷിയിടങ്ങളിലും വ്യാപക നാശമാണ് ഉണ്ടായത്. വൈക്കം വലിയകവലയിലെസിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ മൂന്നാമത്തെ നിലയിലെ അരഭിത്തി ഉൾപ്പെടെ കടപുഴകി റൂഫിങ് ഷീറ്റ് താഴെ റോഡിലേക്ക് പതിച്ചു.

 

 

വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വലിയ കവലയിലുള്ള അലങ്കാര ഗോപുരത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന രൂപം കാറ്റിൽ താഴെ വീണ നിലയിൽ.

വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വലിയ കവലയിലുള്ള അലങ്കാര ഗോപുരത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന രൂപം കാറ്റിൽ താഴെ വീണു. ക്ഷേത്രത്തിന്റെ ഊട്ടുപുര, ദേവസ്വം ഓഫീസ്, ആനപ്പന്തൽ എന്നിവയുടെ മേൽക്കൂരയിലെ ഓടുകൾ പറന്നു പോയി. നിരവധി കെട്ടിടങ്ങളുടെ  റൂഫിങ് ഷീറ്റുകൾ പറന്നു പോയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് വൈക്കം എംഎൽഎ സി കെ ആശ വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മാറ്റി ആയിരിക്കും മാറ്റി പാർപ്പിക്കലെന്നും എംഎൽഎ അറിയിച്ചു.

ENGLISH SUMMARY:heavy rain­fall in vaikom

YOU MAY ALSO LIKE THIS VIDEO