20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 20, 2024
September 20, 2024
September 20, 2024
September 20, 2024
September 20, 2024
September 20, 2024
September 20, 2024
September 20, 2024
September 19, 2024

രാജസ്ഥാനിലെ ജനജീവിതങ്ങളെ ബാധിച്ച് കനത്ത മഴ

Janayugom Webdesk
രാജസ്ഥാൻ
August 12, 2024 12:25 pm

തുടര്‍ച്ചയായി പെയ്ത മഴ തലസ്ഥാന നഗരമായ ജയ്പൂര്‍ ഉള്‍പ്പെടെ രാജസ്ഥാനിലെ നിരവധി ജില്ലകളിലെ ജനജീവിതങ്ങളെ ബാധിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 118 മില്ലിമീറ്റര്‍ മഴയാണ് ജയ്പൂരില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.മഴ ഇപ്പോഴും തുടരുകയാണ്.ഭരത്പൂര്‍,കരൗലി,ദൗസ,സവായ് മധോപുര്‍ ഉള്‍പ്പെടെ നിരവധി ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്നലെ ഉച്ച മുതലാണ് സംസ്ഥാന തലസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടങ്ങിയത്.ഇന്ന് രാവിലെ 5 മണി മുതല്‍ കനത്ത മഴ തുടങ്ങുകയും 9 മണി വരെ പല സ്ഥലങ്ങളിലും ഇടവിട്ട് പെയ്ത് കൊണ്ടിരിക്കുകയുമായിരുന്നു.ഇത് കാരണം പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി.ആളുകള്‍ ഫലത്തില്‍ വീടുകളില്‍ അകപ്പെട്ടിരിക്കുകയാണ്.

കനത്ത മഴ കാരണം ജയ്പൂര്‍ ഉള്‍പ്പെടെ നിരവധി ജില്ലകളിലെ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു.സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഒരു യോഗം ചേര്‍ന്നിരുന്നു.

ദുരന്തബാധിത പ്രദേശങ്ങളില്‍ സാധ്യമായതും വേഗത്തിലുമുള്ള സഹായങ്ങള്‍ ചെയ്യാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മഴയുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളില്‍പ്പെട്ട് ഏകദേശം 20 ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്.കരൗലിയിലും ഹിന്ദൗണിലുമുണ്ടായ കനത്ത മഴ മൂലം പല സ്ഥലങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതായി ദുരന്ത നിവാരണ അതോരിറ്റി അധികൃതര്‍ അറിയിച്ചു.

കിഴക്കന്‍ രാജസ്ഥാനിലെ ജയ്പുര്‍,ഭരത്പുര്‍,അജ്മീര്‍,കോട മേഖലകളില്‍ അടുത്ത 4,5 ദിവസത്തേക്ക് മണ്‍സൂണ്‍ സജീവമാകാനും കനത്ത മഴ ഉണ്ടാകാനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് പറഞ്ഞു.അടുത്ത 3,4 ദിവസങ്ങളില്‍ പശ്ചിമ രാജസ്ഥാനിലെ ബിഖനേര്‍ മേഖലയിലെ ഭൂരിഭാഗം ഇടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Eng­lish Summary;Heavy rains affect peo­ple’s lives in Rajasthan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.