June 1, 2023 Thursday

Related news

August 2, 2022
July 7, 2022
November 16, 2021
October 16, 2021
March 29, 2021
January 13, 2021
December 6, 2020
December 6, 2020
December 1, 2020
November 30, 2020

തെക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു; സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Janayugom Webdesk
തിരുവനന്തപുരം
September 6, 2020 1:41 pm

സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ശനിയാഴ്ച രാത്രി മുതൽ ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ വ്യാപകമായി മഴ തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മഴ കുറയും. വരും ദിവസങ്ങളിൽ സാധാരണ മഴ പ്രതീക്ഷിക്കാമെന്നുമാണ് അറിയിപ്പ്.

തെക്ക് കിഴക്കൻ അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് മഴ ശക്തി പ്രാപിച്ചത്. ഈ സീസണിലെ ഒൻപതാമത്തെ ന്യൂന മർദ്ദമാണിത്. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ദുർബലമാകാനാണ് സാധ്യത.

ബുധനാഴ്ച വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 1.9 മുതൽ 2.4 വരെ ഉയരത്തിൽ തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

തെക്ക്പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. അതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.