19 April 2024, Friday

Related news

April 19, 2024
April 17, 2024
April 17, 2024
April 16, 2024
April 16, 2024
April 14, 2024
April 9, 2024
April 8, 2024
April 8, 2024
April 7, 2024

ബ്രസീലില്‍ കനത്ത മഴ; 16 മരണം, നിരവധി പേരെ കാണാതായി

Janayugom Webdesk
ബ്രസീല്‍
April 4, 2022 5:46 pm

ബ്രസീലില്‍ ശക്തമായി പെയ്യുന്ന മഴയില്‍ 16 പേര്‍ മരണപ്പെട്ടു. പത്ത് പേരിലധികം പേരെ കാണാതായതായി റിപ്പോര്‍ട്ട്. ബ്രസീലിലെ റിയോ ഡി ജനീറോ എന്ന സംസ്ഥാനത്താണ് മഴ തുടരുന്നത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് രക്ഷാ സംഘം അറിയിച്ചു. അംഗരാ ഡോസ് റെയ്ഡ് നഗരമാണ് മഴയില്‍ പൂര്‍ണമായും ദുരിന്തമനുഭവിക്കുന്ന പ്രദേശം. 

വീടുകള്‍ക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് പ്രദേശത്ത് എട്ട് പേര്‍ മരണപ്പെടുകയും പത്തിലധികം പേരെ കാണാതാവുകയും ചെയ്തു. 655എംഎം മഴയാണ് ഇവിടെ ലഭിച്ചത്. പാര്‍ത്തി നഗരത്തില്‍ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ ഏഴ് പേരെ കാണാതായി. മഴ തുടരുന്നതിനാല്‍ പല പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്.

Eng­lish Summary:Heavy rains in Brazil; 16 dead, sev­er­al missing
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.