18 April 2024, Thursday

Related news

January 7, 2024
December 19, 2023
December 17, 2023
November 30, 2023
November 24, 2023
November 23, 2023
November 22, 2023
November 8, 2023
November 5, 2023
October 28, 2023

വടക്കൻ ജില്ലകളിൽ കനത്ത മഴ; കാറ്റിലും മഴയിലും വ്യാപക നാശം

Janayugom Webdesk
July 14, 2022 2:45 pm

സംസ്ഥാനത്തെ വടക്കൻ ജില്ലകളില്‍ കനത്ത മഴ. ഇന്നലെ അർദ്ധരാത്രി മുതൽ മഴ തുടരുകയാണ്. കക്കയം അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ഒരു ഷട്ടർ ഇന്നലെ രാത്രി 8 മണിയോടെ 15 സെന്റീമീറ്റർ ഉയർത്തിയിരുന്നു.

ഷട്ടർ ഉയർത്തി വെള്ളം തുറന്ന് വിടുന്നതിനാൽ കുറ്റിയാടി പുഴയിൽ ജലനിരപ്പ് ഉയരാൻ ഇടയുണ്ട്. തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി. ജില്ലയിൽ കടലും പലയിടത്തും പ്രക്ഷുബ്ധമായതിനാൽ മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണം.

കോഴിക്കോട് കോവൂരിൽ കാറ്റിൽ കെട്ടിടത്തിന്റെ മേൽക്കൂര പറന്നു പോയി. തൊട്ടടുത്ത ഇലക്ടിക് ലൈനുകളിൽ തട്ടി നിൽക്കുകയാണിപ്പോൾ കോഴിക്കോട് താമരശേരി ചുങ്കത്ത് രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം വീണ് മേൽക്കൂര തകർന്നു.

പനംതോട്ടത്തിൽ ടി പി സുബൈറിന്റെ വീടിന് മുകളിലേക്കാണ് സമീപത്തുള്ള മരം വീണത്. രാവിലെ 8.30 ഓടെ യായിരുന്നു അപകടം.

Eng­lish summary;Heavy rains in north­ern dis­tricts; Wide­spread dam­age from wind and rain

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.