19 April 2024, Friday

Related news

April 17, 2024
April 2, 2024
March 28, 2024
March 26, 2024
March 19, 2024
March 10, 2024
March 9, 2024
February 12, 2024
February 1, 2024
January 8, 2024

തമി‌ഴ്‌നാട്ടില്‍ അതിതീവ്ര മഴ; ആറ് ജില്ലകളിൽ റെഡ് അലേര്‍ട്ട്

Janayugom Webdesk
ചെന്നൈ
November 11, 2021 11:04 am

തമിഴ്നാട്ടില്‍ ശക്തമായ മഴയെ തുടര്‍ന്ന് ആറ് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് നല്‍കി. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപേട്ട്, വിഴിപ്പുരം, തിരുവള്ളൂർ, തിരുവണ്ണാമലൈ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഇന്നലെ വൈകിട്ടോടെയാണ് ചെന്നൈയില്‍ ശക്തമായ മഴ ആരംഭിച്ചത്. തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളകെട്ട് രൂപപ്പെടുകയും ജനജീവിതം ദുരിതത്തിലാക്കുകയും ചെയ്തു. 

പ്രദേശത്ത് ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളേയും അഗ്നിരക്ഷാ സേനയേയും സജ്ജമാക്കി. 75000 പൊലീസുകാരയാണ് സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുള്ളത്. ചെന്നൈയില്‍ 146 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 24 ജില്ലകളില്‍ കോളജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസത്തെ അവധിയും നല്‍കി.

ENGLISH SUMMARY:Heavy rains in Tamil Nadu; Red Alert in six districts
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.