18 April 2024, Thursday

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ: മൂന്ന് ജില്ലകളില്‍ നിര്‍ദ്ദേശം

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
March 17, 2022 10:36 am

സം​സ്ഥാ​നത്ത് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്. മൂ​ന്ന് ജി​ല്ല​ക​ളി​ൽ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​കാ​ലാ​വ​സ്ഥ വ​കു​പ്പാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.  തെക്കൻ  ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും മറ്റന്നാൾ (മാർച്ച് 18) തെക്ക് ആൻഡമാൻ കടലിലും തെക്കൻ  ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം  കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു.

മാർച്ച് 19ന് തെക്ക് ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ  ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിലും  മണിക്കൂറിൽ 45 മുതൽ 55  കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വേഗത്തിലും,  മാർച്ച് 20ന് തെക്ക് ആൻഡമാൻ കടലിലും  വടക്ക്  ആൻഡമാൻ കടലിനോട്  ചേർന്നുള്ള പ്രദേശങ്ങളിലും  മധ്യകിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 55 മുതൽ 65  കിലോമീറ്റർ വരെ വേഗത്തിലും ചില അവസരങ്ങളിൽ 75  കിലോമീറ്റർ വരെ വേഗത്തിലും ശക്തമായ കാറ്റിനും  മോശം  കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു.

Eng­lish Sum­ma­ry: Heavy rains in the state today: Pro­pos­al in three districts

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.