24 April 2024, Wednesday

Related news

January 7, 2024
December 19, 2023
December 17, 2023
November 30, 2023
November 24, 2023
November 23, 2023
November 22, 2023
November 8, 2023
November 5, 2023
October 28, 2023

കനത്തമഴ: ഡാമുകള്‍ ഏത് സമയത്തും തുറന്നുവിടുമെന്ന് കെഎസ്ഇബി

Janayugom Webdesk
നെടുങ്കണ്ടം
October 17, 2021 9:32 am

കനത്ത മഴയിൽ നെടുങ്കണ്ടം കല്ലാർ, ഇരട്ടയാർ എന്നി ഡൈവേർഷൻ ഡാമുകൾ നിറഞ്ഞു. കല്ലാർ ഡാമിൽ അധിക വെള്ളം എത്തിയതോടെ ഏത് സമയത്തും തുറന്ന് വിടുമെന്ന റെഡ് അലേർട്ട് കെഎസ്ഇബി റിസേർച്ച് ആന്റ് ഡാം സേഫ്റ്റി വിഭാഗം അധികൃതർ നൽകി. ഇതിനെ തുടർന്ന് ഏത് സമയത്തും തുറന്ന് വിടുമെന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് ജനങ്ങൾക്ക് നൽകി. ഉടുമ്പൻചോല താലൂക്ക് തഹസീൽദാർ നിജു കുര്യൻ, ഫയർ ആന്റ് സേഫ്റ്റി വിഭാഗം, പൊലീസ് എന്നിവരെയാണ് ഡാം തുറക്കുന്നതിന് മുന്നോടിയായി അറിയിപ്പ് വൈദ്യുതി വകുപ്പ് ഡാം സേഫ്റ്റി അധികൃതർ നൽകിയിരിക്കുന്നത്.

കല്ലാർ ഡാമിൽ അധികമായി വെള്ളം നിറഞ്ഞതിനെ തുടർന്ന് ജില്ലാ ഭരണകൂടത്തിൽ നിന്നും ഉച്ചകഴിഞ്ഞ് 3.30ന് ശേഷം തുറക്കുന്നതിനുള്ള അനുമതി കെഎസ്ഇബി ഡാം സംരക്ഷണവിഭാഗം വാങ്ങിയിരുന്നു. എന്നാൽ ഉച്ചകഴിഞ്ഞ് മഴയ്ക്കുണ്ടായ നേരിയ ശമനം ഉണ്ടായി. ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് ഉയർന്നതോടെ വൈകിട്ടോടേ ഉച്ചഭാഷിണി വഴി ജനങ്ങൾക്ക് മുന്നറിയിപ്പ് കെഎസ്ഇബി വകുപ്പ് അധികൃതർ ജനങ്ങൾക്ക് നൽകി. 823.5 മീറ്റർ വെള്ളം കല്ലാർ ഡാമിലേയ്ക്കും 750. 5 മീറ്റർ വെള്ളം ഇരട്ടയാർ ജലസംഭരണിയിലേയ്ക്കും ഒഴുകിയെത്തി. 824.48 മീറ്റർ കല്ലാറിലും, 754.38 മീറ്റർ ഇരട്ടയാറിലേയും പരാമവധി സംഭരണ ശേഷിയിൽ എത്തുന്നതോടെ തുറന്ന് വിടുമെന്ന് വാഴത്തോപ്പ് കെഎസ്ഇബി റിസേർച്ച് ആന്റ് ഡാം സേഫ്റ്റി എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. തെല്ലെന്ന് ശമിച്ച മഴ രാത്രിയിൽ കനത്താൽ ഡം തുറക്കുമെന്ന് അധികൃതർ പറഞ്ഞു.

 

Eng­lish Sum­ma­ry: Heavy rains: KSEB says dams will be opened at any time

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.