കോട്ടയത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആറ് ദിവസത്തിനിടെ 17 പേര്‍ രോഗബാധിതരായതോടെ കോട്ടയത്തെ റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ് . രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജില്ലയിലെ 7 പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ 7 വാര്‍ഡുകളും തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. കോവിഡ് ബാധിതരായ ആരുമില്ലാതെ ഗ്രീന്‍സോണിലായിരുന്ന കോട്ടയത്ത് 6 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം 17 ആയത്. ഇതോടെ കോട്ടയം ജില്ല റെഡ് സോണ്‍ ആയി മാറി. ഇതോടെ ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ജില്ലയില്‍ പ്രവര്‍ത്തനാനുമതി. പൊലീസ് പരിശോധന കര്‍ശനമാക്കി.
അയ്മനം,വെള്ളൂര്‍,തലയോലപ്പറമ്പ്,പനച്ചിക്കാട്, വിജയപുരം,മണര്‍കാട്,അയര്‍ക്കുന്നം പഞ്ചായത്തുകളും കോട്ടയം നഗരസഭയിലെ 7 വാര്‍ഡുകളും തീവ്രബാധിത മേഖലയായി. ഇതിനു പുറമെ തലയോലപ്പറമ്പ് പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന മറവന്‍തുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കൂടി തീവ്ര ബാധിത മേഖലയില്‍ ഉള്‍പ്പെടുത്തി.ചങ്ങനാശേരി നഗരസഭയുടെ മുപ്പത്തിമൂന്നാം വാര്‍ഡും തീവ്രബാധിത മേഖലയിലാണ്.സമൂഹ വ്യാപന സാധ്യത മനസ്സിലാക്കാന്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍നിന്നായി ദിവസവും ഇരുനൂറിലധികം സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കും.
കോട്ടയത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കൂടുതല്‍ മെഡിക്കല്‍ ടീമിനെ അയക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.കോട്ടയം മാര്‍ക്കറ്റില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളിക്ക് ഉള്‍പ്പെടെ എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് കണ്ടെത്താനും ആയിട്ടില്ല. ദിവസവും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും ആശങ്കയുണ്ടാക്കുന്നതാണ്. ഇതോടെയാണ് കോട്ടയത്തിനായി കോവിഡ് പ്രതിരോധത്തിന് പ്രത്യേക മെഡിക്കല്‍ ടീം വേണമെന്ന ആവശ്യം ഉയരുന്നത്. അതെ സമയം സമീപ ജില്ലയായ കോട്ടയത്ത് കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കാന്‍ കലക്ടര്‍ പി ബി നൂഹിന്റെ ഉത്തരവ്. ഊടുവഴികളും ഇടറോഡുകളും പോലും കണ്ടെത്തി പൂര്‍ണമായും സീല്‍ ചെയ്യണം. ജില്ല വിട്ടുള്ള യാത്രകള്‍ പ്രത്യേക സാഹചര്യത്തില്‍ അല്ലാതെ അനുവദിക്കില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.
നിലവില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്നുപേര്‍ മാത്രമാണ് കോവിഡ് ചികിത്സയിലുള്ളത്. 385പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 376പേര്‍ വീടുകളിലും 9പേര്‍ ആശുപത്രികളിലുമാണ്. അതേസമയം, കോട്ടയത്ത് 17പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 727പേര്‍ നിരീക്ഷണത്തിലാണ്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.