പത്തനംതിട്ട: തീർത്ഥാടക തിരക്ക് കൂടിയതോടെ ശബരിമലയിൽ നിയന്ത്രണം ഏർപ്പെടുത്തി. പത്തനംതിട്ടയിലും എരുമേലിയിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാന ഇടത്താവളങ്ങളിൽ തീർത്ഥാടക വാഹനങ്ങൾ പാർക്ക് ചെയ്യാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ഗതാഗത കുരുക്കിനെ തുടർന്ന് പത്തനംതിട്ട നിന്ന് നിലക്കൽ എത്താൻ 4 മുതൽ 4.30 വരെ മണിക്കൂർ എടുക്കുന്നുണ്ട്. സാധാരണ ഗതിയിൽ ഒന്നര മണിക്കൂർ കൊണ്ട് എത്തുന്ന ദൂരമാണിത്.
you may also like this video
സമാനമാണ് എരുമേലി ഇലവുങ്കൽ പാതയിലെയും സ്ഥിതി. സന്നിധാനത്ത് നിന്ന് ദർശനം കഴിഞ്ഞവർ ഇറങ്ങുന്നതിന് അനുസരിച്ച് മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ. തീർത്ഥാടകർ മരുന്നുൾപ്പെടെ കരുതണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. രണ്ട് ദിവസം കൊണ്ട് മലകയറിയ തീർത്ഥാടരുടെ എണ്ണം രണ്ട് ലക്ഷത്തോളമായതോടെയാണ് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്. തങ്ക അങ്കി ഘോഷയാത്ര 26 ന് പമ്പയിൽ നിന്ന് പുറപ്പെടുന്നതോടെ തീർത്ഥാടകർക്ക് സന്നിധാനത്തേക്ക് പ്രവേശനം തടയും കെഎസ്ആർടിസി ബസുകൾക്കും നിയന്ത്രണം ബാധകമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.