March 30, 2023 Thursday

Related news

August 10, 2021
May 2, 2021
April 30, 2021
April 13, 2021
April 11, 2021
December 7, 2020
November 19, 2020
October 30, 2020
October 21, 2020
October 2, 2020

തുടര്‍ച്ചയായ അടച്ചിടല്‍; മോഷണം തടയാന്‍ മദ്യ വില്പനശാലകള്‍ക്ക് കനത്ത സുരക്ഷ

Janayugom Webdesk
കോഴിക്കോട്
April 30, 2021 6:11 pm

സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ ബെവ്‌കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കും ഗോഡൗണുകള്‍ക്കും കനത്ത സുരക്ഷ. ജില്ലാ പൊലീസ് മേധാവിമാരുടേയും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ കനത്ത കാവലും സുരക്ഷയുമാണ് മദ്യശാലകള്‍ക്കും മറ്റും ഒരുക്കിയത്. മോഷണസാധ്യത മുന്‍നിര്‍ത്തിയാണ് ഇത്രയും സുരക്ഷ പൊലീസും എക്‌സൈസും ഏര്‍പ്പെടുത്തുന്നത്. ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യമായ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

കോവിഡ് വ്യാപനത്തത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ മദ്യവില്‍പ്പന നിര്‍ത്തിവച്ചിരുന്നു. മണിക്കൂറുകളുടെ ഇടവേളയിലാണ് പ്രഖ്യാപനവും മദ്യശാലകള്‍ അടച്ചതും. അതിനാല്‍ പലര്‍ക്കും മദ്യം ആവശ്യത്തിന് വാങ്ങി സൂക്ഷിക്കാന്‍ സാധിച്ചില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് പിന്നാലെ മദ്യവില്‍പ്പന വീണ്ടും ആരംഭിക്കുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ മേയ് രണ്ടു മുതല്‍ ഒന്‍പതു വരെ അതിതീവ്ര നിയന്ത്രണമെന്ന മുന്നറിയിപ്പ് വന്നതോടെ മദ്യത്തിന് കടുത്ത ക്ഷാമമായി. ഈ സാഹചര്യത്തിലാണ് ഔട്ട്‌ലെറ്റുകള്‍ക്കും ഗോഡൗണുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്.
ഓരോ സ്റ്റേഷന്‍ പരിധിയിലുമുള്ള ഔട്ട്‌ലെറ്റുകള്‍ക്കും ഗോഡൗണുകള്‍ക്കും അതത് എസ്എച്ച്ഒമാരുടെ നേതൃത്വത്തില്‍ സുരക്ഷ ഒരുക്കണമെന്നും പൊലീസ് സാന്നിധ്യം ഉണ്ടാവണമെന്നുമാണ് നിര്‍ദേശം.

ജില്ലാ പൊലീസ് മേധാവിമാര്‍ ഇത് സംബന്ധിച്ചുള്ള നിര്‍ദേശവും പുറപ്പെടുവിച്ചു. ഈ ഭാഗങ്ങളില്‍ രാത്രിയില്‍ പട്രോളിംഗും നടത്തും. എക്‌സൈസും പരിശോധനയും നിരീക്ഷണവും നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാറുകളും ഔട്ട്‌ലെറ്റുകളും ഗോഡൗണുകളും കേന്ദ്രീകരിച്ച് പട്രോളിംഗ് ശക്തമാക്കുമെന്ന് കോഴിക്കോട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് നുഅ്മാന്‍ പറഞ്ഞു. മദ്യവില്‍പ്പനശാലകള്‍ അപ്രതീക്ഷിതമായി അടച്ചതിനാല്‍ അധികം മദ്യം ആര്‍ക്കും സംഭരിച്ചു വയ്ക്കാനായിട്ടില്ലെന്നാണ് പൊലീസും എക്‌സൈസും കരുതുന്നത്.

അതേസമയം പലരും നേരത്തെ കൈയിലുള്ള മദ്യം കൂടിയ വിലയ്ക്കു വില്‍ക്കാനുള്ള സാധ്യതയേറെയാണ്. ഇതേതുടര്‍ന്ന് എക്‌സൈസ് ഇന്റലിജന്‍സും ഷാഡോ സംഘവും പൊലീസും നിരീക്ഷണം നടത്തുന്നുണ്ട്. വീടുകള്‍ കേന്ദ്രീകരിച്ചു വാറ്റുന്നവരെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് 3.64 ലക്ഷം രൂപയുടെ മദ്യം കോഴിക്കോട് അരയിടത്ത്പാലത്തിന് സമീപത്തുള്ള ബീവ്‌റേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് ജീവനക്കാര്‍ പുറത്തുകൊണ്ടുപോയി വിറ്റു. ഈ സംഭവത്തെ തുടര്‍ന്ന് മൂന്നു പേര്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.

Eng­lish summary;Heavy secu­ri­ty for liquor stores to pre­vent theft

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.