Web Desk

December 31, 2019, 11:32 am

മൂടല്‍ മഞ്ഞ് പൊതിഞ്ഞ് ഉത്തരേന്ത്യ; അതിശൈത്യത്തിൽ വീണ്ടും രണ്ട് മരണം

Janayugom Online

ദില്ലി: അതിശൈത്യത്തില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ. മൂടൽമഞ്ഞ് കനത്തത്തോടെ 34 ട്രെയിനുകളാണ് വൈകിയോടുന്നത്. 22 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ താപനിലയാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. അതേസമയം, രൂക്ഷമായ വായൂമലിനീകരണവും ദില്ലിയിൽ അനുഭവപ്പെടുന്നണ്ട്. ദില്ലിയെക്കൂടാതെ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ജമ്മുകശ്മീരിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്.

അതിനിടെ കനത്തമൂടല്‍മഞ്ഞില്‍ രാജസ്ഥാനിൽ രണ്ട് ബസുകളും കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. രാജസ്ഥാനിലെ ബോജ്‌കയിലാണ് അപകടം നടന്നത്. കനത്ത മൂടൽമഞ്ഞിൽ കാർ അപകടത്തിൽപ്പെട്ട് ദില്ലി ഗ്രേറ്റർ നോയിഡയില്‍ കാർ കനാലിലേയ്ക്ക് വാഹനാപകടത്തിൽ ആറ് പേർ മരിച്ചിരുന്നു. ഉത്തർപ്രദേശിലെ സംഭാൽ സ്വദേശികളാണ് അപകടത്തിൽ പെട്ടത്.

Eng­lish Sum­ma­ry: Heavy snow in north India.

you may also like this video;